Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:58 pm

Menu

Published on January 22, 2018 at 4:19 pm

വിമാനത്തില്‍ കയറാത്ത എന്റെ ഫോണിലെന്തിനാണ് ഈ മോഡ്?

what-does-airplane-mode-do-is-it-really-necessary

സ്മാര്‍ട്ട് ഫോണില്‍ മിക്കവാറും എല്ലാവരും ശ്രദ്ധിച്ചിട്ടുള്ള ഒന്നായിരിക്കും എയറോപ്ലെയ്ന്‍ മോഡ്. സ്മാര്‍ട്ട് ഫോണി ല്‍ മാത്രമല്ല മറ്റ് ഉപകരണങ്ങളിലും ഈ മോഡ് കണ്ടുവരാറുണ്ട്.

എന്നാല്‍ വിമാനത്തില്‍ കയറാത്തവര്‍ നിരവധിയുള്ള നമ്മുടെ നാട്ടില്‍ എന്തിനാണ് ഈ എയറോപ്ലെയ്ന്‍ മോഡ് എന്ന് ചിന്തിച്ചിട്ടില്ലേ. വിമാനത്തില്‍ കയറുമ്പോഴാണ് ഗാഡ്ജറ്റുകള്‍ സാധാരണ എയറോപ്ലെയ്ന്‍ മോഡിലാക്കേണ്ടത്. എന്നാല്‍ വിമാനത്തില്‍ കയറുമ്പോള്‍ എയര്‍പ്ലെയ്ന്‍ മോഡ് എനേബിള്‍ ചെയ്തില്ലെങ്കില്‍ എന്തെങ്കിലും കുഴപ്പം സംഭവിക്കുമോ.

വിമാനത്തില്‍ കയറുമ്പോള്‍ ശരിക്കും എന്തിനാണ് ഉപകരണങ്ങള്‍ എയര്‍പ്ലെയ്ന്‍ മോഡിലാക്കുന്നത്. പ്രത്യേകിച്ചും ഇന്നത്തെക്കാലത്ത് വിമാനത്തില്‍ തന്നെ വൈഫൈ ലഭ്യമാക്കുമ്പോള്‍?

പല രാജ്യത്തെയും നിയമങ്ങള്‍ വിമാനത്തില്‍ സിഗ്‌നലുകള്‍ അയയ്ക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഫോണുകളും മറ്റും സെല്‍ ടവറുകളുമായി ബന്ധം സ്ഥാപിക്കാനും അതു തുടരാനും എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കും. ടവറുകള്‍ അകലെയാണെങ്കില്‍ ഈ ഉപകരണങ്ങള്‍ ശക്തി കൂട്ടി ടവറുകളുമായി ബന്ധത്തില്‍ തുടരാന്‍ ശ്രമിക്കും. ഇത് ചിലപ്പോള്‍ വിമാനത്തിന്റെ സെന്‍സറുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കാം. ഇതാണ് എയര്‍പ്ലെയ്ന്‍ മോഡ് നിലവില്‍ വരാനുള്ള കാരണം.

എന്നാല്‍ ഇന്നത്തെക്കാലത്ത് ഇത് അത്ര വലിയൊരു പ്രശ്നമൊന്നുമല്ല. ഫോണുകളില്‍ നിന്നും മറ്റുമുള്ള സിഗ്‌നല്‍ പ്രസരണം പ്രശ്നങ്ങള്‍ സൃഷ്ടിച്ചാല്‍പോലും വിമാനത്തിലുള്ള ഏതാനും പേര്‍ എയര്‍പ്ലെയ്ന്‍ മോഡ് എനേബിള്‍ ചെയ്യാന്‍ മറന്നാലും വിമാനത്തിന് ഒന്നും സംഭവിക്കില്ല.

എയര്‍പ്ലെയ്ന്‍ മോഡ് എനേബിള്‍ ചെയ്താല്‍ ഫോണിന്റെയും മറ്റും സെല്ലൂലാര്‍ റേഡിയോ, വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവ ഒറ്റയടിക്ക് ഓഫ് ചെയ്യാം. ഇത് ചില സമയത്ത് ഉപകാരപ്രദമാണ്. ഉദാഹരണത്തിന്, നിങ്ങള്‍ ടാബ്ലറ്റില്‍ ഇ-ബുക്ക് വായിക്കുന്നു എന്നു കരുതുക.

ടാബിന്റെ ചാര്‍ജ് തീരാറായിരിക്കുന്നു. ഈ സമയത്ത് എയര്‍പ്ലെയ്ന്‍ മോഡ് എനേബിള്‍ ചെയ്താല്‍ ബാറ്ററി ഉപയോഗം കുറയുകയും ചാര്‍ജ് കൂടുതല്‍ നേരം നീണ്ടുനില്‍ക്കുകയും ചെയ്യും. വിമാനത്തില്‍ പറക്കാത്തവര്‍ക്കും ഈ മോഡ് ഉപകാരപ്രദമാകുന്നത് ഇങ്ങനെയൊക്കെയാണ്.

എങ്കിലും അധികം വൈകാതെ സെല്ലുലാര്‍ സര്‍വീസ് വിമാനത്തിലും ലഭ്യമായേക്കും. 10,000 അടിയ്ക്കു മുകളില്‍ പറക്കുന്ന വിമാനങ്ങളില്‍ സെല്ലുലാര്‍ കണക്ഷന്‍ ലഭ്യമാക്കുന്നതിന് നിയമം പൊളിച്ചെഴുതുന്ന കാര്യം അമേരിക്കയില്‍ പരിഗണിക്കുന്നുണ്ട്. പക്ഷേ, ഫോണ്‍ കോളുകള്‍ അനുവദിക്കപ്പെട്ടേക്കില്ല. മറിച്ച് സെല്ലുലാര്‍ ഡേറ്റയും എസ്എംഎസുകളും അനുവദിക്കപ്പെടാനാണ് സാധ്യത.

Loading...

Leave a Reply

Your email address will not be published.

More News