Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 11:33 pm

Menu

Published on January 22, 2018 at 5:14 pm

ഡീസല്‍ കാറില്‍ പെട്രോളൊഴിച്ചാല്‍?

what-to-do-if-the-wrong-fuel-is-filled-in-your-car

വാഹനത്തില്‍ അബദ്ധത്തില്‍ തെറ്റായ ഇന്ധനം നിറച്ചാല്‍ എന്തുസംഭവിക്കും. പെട്രോളിന് പകരം ഡീസല്‍ അല്ലെങ്കില്‍ ഡീസലിന് പകരം പെട്രോള്‍ നിറയ്ക്കുന്നത് ഗുരുതര എഞ്ചിന്‍ തകരാറിന് വഴിവെക്കും.

ഇത്തരത്തില്‍ വാഹനത്തില്‍ തെറ്റായ ഇന്ധനം നിറച്ചാല്‍ ഉടനടി ചെയ്യേണ്ടത് എന്താണെന്ന കാര്യത്തില്‍ പലര്‍ക്കും വലിയ ധാരണയുണ്ടാകില്ല.

ഇന്ധനം മാറിയെന്നു തോന്നിയാല്‍ ഒരിക്കലും കാര്‍ സ്റ്റാര്‍ട്ട് ചെയ്യരുത്. തെറ്റായ ഇന്ധനം ടാങ്കിനുള്ളില്‍ നിന്നും എഞ്ചിനില്‍ എത്തുന്നത് ഒരുപരിധി വരെ ഇത് തടയും. എന്നാല്‍ ചില കാറുകളില്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ ടാങ്കില്‍ നിന്നും എഞ്ചിനിലേക്ക് ഇന്ധനം എത്തിത്തുടങ്ങും. അതിനാല്‍ ഇഗ്നിഷനില്‍ നിന്നും താക്കോല്‍ ഊരാന്‍ മറക്കരുത്.

എന്നാല്‍ ഇന്ധനം നിറച്ചതിന് പിന്നാലെയാണ് മിക്കവരും അബദ്ധം മനസിലാക്കുക. കാര്‍ ഡ്രൈവ് ചെയ്ത് മുന്നോട്ട് നീങ്ങിയതിന് ശേഷമാണ് പലപ്പോഴും പണികിട്ടിയത് അറിയുക. ഇങ്ങനെ ആണെങ്കില്‍ ഉടനടി കാര്‍ സുരക്ഷിതമായി നിര്‍ത്തി ഇഗ്നിഷനില്‍ നിന്നും താക്കോല്‍ ഊരുക.

അസ്വാഭാവികമായ അക്സിലറേഷന്‍, മിസ്സിങ്ങ് എക്സ്ഹോസ്റ്റില്‍ നിന്നുമുള്ള അധിക പുക എന്നിങ്ങനെയുള്ള അപ്രതീക്ഷിത ലക്ഷണങ്ങള്‍ തെറ്റായ ഇന്ധനം നിറച്ചതിന്റെ സൂചനകളാണ്.

ഇതില്‍ തന്നെ ഡീസല്‍ എഞ്ചിനില്‍ പെട്രോള്‍ കയറുന്നതാണ് ഏറെ ഗുരുതരം. കാരണം, ഡീസല്‍ എഞ്ചിന്റെ നിര്‍ണായക ഘടകങ്ങളില്‍ ഇന്ധനം തന്നെയാണ് ലൂബ്രിക്കേഷന്‍ ദൗത്യവും നിര്‍വഹിക്കുന്നത്. പെട്രോളില്‍ ഡീസല്‍ എഞ്ചിന് ആവശ്യമായ ലൂബ്രിക്കേഷന്‍ ലഭിക്കില്ല. മാത്രമല്ല, പെട്രോളും ഡീസലും കൂടിക്കലരും. അതിനാല്‍ ടാങ്കില്‍ നിന്നും എഞ്ചിനില്‍ എത്തുമ്പോഴേക്കും ഇന്ധനം ‘കോക്ക്ടെയില്‍’ പരുവമായി മാറും.

സാധാരണ ഗതിയില്‍ കുറഞ്ഞ അളവില്‍ തെറ്റായ ഇന്ധനം ടാങ്കിനുള്ളില്‍ എത്തിയാലും ഒരുപരിധി വരെ എഞ്ചിനെ ബാധിക്കില്ല. അതായത് ഡീസല്‍ ടാങ്കിനുള്ളില്‍ ഒരല്‍പം പെട്രോള്‍ കടന്നാല്‍, ഉടനടി കൂടിയ അളവില്‍ ഡീസല്‍ നിറയ്ക്കണമെന്ന് മാത്രം. തിരിച്ചും.

Loading...

Leave a Reply

Your email address will not be published.

More News